International
ലിവർപൂൾ: പറന്നുകൊണ്ടിരിക്കേ വിമാനത്തിനുള്ളിൽ യാത്രക്കാർ തമ്മിൽ കൈയാങ്കളി.
കഴിഞ്ഞദിവസം സ്പാനിഷ് ദ്വീപുനഗരമായ ടെനറീഫിൽനിന്നു യുകെയിലെ ലിവർപൂളിലേക്കു വരികയായിരുന്ന ഈസി ജെറ്റ് വിമാനത്തിലാണ് സംഭവമുണ്ടായത്.
യാത്ര തുടങ്ങി 30 മിനിറ്റിനുള്ളിലാണ് പത്തോളം യാത്രക്കാർ തമ്മിൽ ബഹളം തുടങ്ങിയത്. വാക്കുതർക്കം പിന്നീട് ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. ഇതോടെ സുരക്ഷ മുൻനിർത്തി വിമാനം ടെനറീഫ് സൗത്ത് എയർപോർട്ടിലേക്കുതന്നെ തിരിച്ചിറക്കാൻ ക്യാപ്റ്റൻ തീരുമാനിച്ചു.
ലാൻഡിംഗിനു പിന്നാലെ പോലീസെത്തി അക്രമികളെ കസ്റ്റഡിയിലെടുത്തു.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂൾ-ചെൽസി മത്സരം സമനിലയിൽ. ശനിയാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
ലിവർപൂളിന് നേടി റയാൻ ഗ്രാവെൻബെർക്ക് ആണ് ഗോൾ നേടിയത്. ചെൽസിക്കായി എൻസോ ഫെർണാണ്ഡസാണ് ഗോൾ സ്കോർ ചെയ്തത്.
മത്സരം സമനിലയായതോടെ ലിവർപൂളിന് 59ഉം ചെൽസിക്ക് 49ഉം പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ലിവർപൂൾ നാലാമതും ചെൽസി ഒമ്പതാം സ്ഥാനത്തുമാണുള്ളത്.
NRI
ലിവർപൂൾ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത സുവാറ ബൈബിൾ ക്വിസ് 2026 ഫൈനൽ മത്സരങ്ങൾ ലിവർപൂൾ ലിതർലാൻഡിലുള്ള ഔർ ലേഡി ക്വീൻ ഓഫ് പീസ് സീറോമലബാർ കാത്തലിക് പള്ളിയിൽ നടന്നു. നാല് എയ്ജ് ഗ്രൂപ്പുകളിലായി നടത്തപ്പെട്ട ഓൺലൈൻ മത്സരത്തിൽ രണ്ടായിരത്തിനാനൂറിലധികം മത്സരാർഥികളാണ് ഈ വർഷം പങ്കെടുത്തത്.
വിവിധ റൗണ്ടുകളിലായി നടത്തപ്പെട്ട ഓൺലൈൻ മത്സരങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ ഓരോ എയ്ജ് ഗ്രൂപ്പിലെയും ആറ് മത്സരാഥികളാണ് ഫൈനൽ മത്സരത്തിൽ മാറ്റുരച്ചത്.
ഇഞ്ചോടിച്ചു പോരാട്ടത്തിൽ 8-10 എയ്ജ് ഗ്രൂപ്പിലെ മത്സരത്തിൽ ഒന്നാം സ്ഥാനം ഐബെൽ ജോസ് ജോജിൻ (സെന്റ് മേരീസ് മിഷൻ ഗ്ലോസ്റ്റെർ ചെൽറ്റനാം ബ്രിസ്റ്റോൾ കാർഡിഫ് റീജിയൺ) സ്വന്തമാക്കി. രണ്ടാം സ്ഥാനം അലൻ ജോർജും (മാർ തോമാ മിഷൻ കാറ്റർബറി കാന്റർബറി റീജിയൺ) മൂന്നാം സ്ഥാനം ലിയോണ ജോസഫും (സെന്റ് മേരീസ് മിഷൻ അബെർഡീൻ സ്കോട്ലൻഡ് റീജിയൺ) നേടി. ഈ എയ്ജ് ഗ്രൂപ്പ് മത്സരങ്ങൾക്ക് ക്വിസ് മാസ്റ്റർ റിയ ഷാജു നേതൃത്വം കൊടുത്തു .
11 -13 എയ്ജ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം അഥീന ജോസഫും (സെന്റ് മേരീസ് മിഷൻ അബെർദീൻ സ്കോട്ലൻഡ് റീജിയൺ), രണ്ടാം സ്ഥാനം ജോനാഥൻ മാത്യുവും (പോൾ ഔർ ലേഡി ഓഫ് ഡോളോഴ്സ് പ്രൊപ്പോസഡ് മിഷൻ എയ്ലിസ്ബറി ഓക്സ്ഫോർഡ് റീജിയൺ), മൂന്നാം സ്ഥാനം അഷേർ ജോണി മാത്യുവും (സെന്റ് അന്തോണിസ് ക്നാനായ പ്രൊപ്പോസഡ് മിഷൻ കാർഡിഫ് - സ്വാൻസി, ബ്രിസ്റ്റോൾ കാർഡിഫ് റീജിയൺ) നേടി. മത്സരങ്ങളുടെ ക്വിസ് മാസ്റ്ററായി ജെഫ്രിൻ സാജു നേതൃത്വം നൽകി
14-17 ഗ്രൂപ്പ് മത്സരത്തിൽ ഒന്നാം എയ്ഡൻ തോട്ടുങ്കൽ (ഔർ ലേഡി ഓഫ് പെർപെച്ചുൽ ഹെല്പ് മിഷൻ വോൾഹാംപ്ടൺ ബിർമിംഗ്ഹാം റീജിയൺ) കരസ്ഥമാക്കി.
രണ്ടാം സ്ഥാനം ആന്റോ ജോളിയും (സെന്റ് തോമസ് മിഷൻ ബ്ലാക്ബേൺ പ്രെസ്റ്റൻ റീജിയൺ) മൂന്നാം സ്ഥാനം ബെഞ്ചമിൻ ജോൺ ബിജുവും (സെന്റ് അൽഫോൻസാ ആൻഡ് അന്തോണി മിഷൻ എഡിൻബറോ സ്കോട്ലൻഡ് റീജിയൺ) നേടി. ഈ മത്സരങ്ങൾക്ക് ജിറ്റോ ഡേവിഡ് ക്വിസ് മാസ്റ്ററായി നേതൃത്വം നൽകി.
Sports
പാരീസ്: യുവേഫ ചാമ്പ്യന്സ് ലീഗ് ഫുട്ബോളില് നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെര്മെയ്ന് ആദ്യപാദ ക്വാര്ട്ടറില് ജയം. ഹോം ഗ്രൗണ്ടായ പാര്ക്ക് ഡെസ് പ്രിന്സസില് അരങ്ങേറിയ മത്സരത്തില് പിഎസ്ജി 2-0ന് ഇംഗ്ലീഷ് ക്ലബ് ലിവര്പൂള് എഫ്സിയെ തോല്പ്പിച്ചു.
ഇരുപാദങ്ങളിലുമായി ആയിരുന്നു രണ്ട് ഗോള്. കഴിഞ്ഞ സീസണിലെ നോക്കൗട്ട് ഘട്ടത്തില് ഹോം ഗ്രൗണ്ടില് പരാജയപ്പെട്ടതിന്റെ കണക്കും പിഎസ്ജി വീട്ടി.
10-ാം മിനിറ്റില് പിഎസ്ജിയുടെ ഡെസിരെ ഡൗവിന്റെ ഗോള് ശ്രമം പരാജയപ്പെട്ടതോടെയാണ് മത്സരത്തിനു ചൂടുപിടിച്ചത്. തൊട്ടടുത്ത മിനിറ്റില് ഡൗ ലിവര്പൂളിന്റെ വലകുലുക്കി. ഡൗവിന്റെ വലംകാല് ഷോട്ട് ലിവര്പൂള് ഗോള്വലയില് വിശ്രമിച്ചു.
65-ാം മിനിറ്റില് പിഎസ്ജി ലീഡ് ഉയര്ത്തി. ജാവൊ നെവെസിന്റെ അസിസ്റ്റില് ഖ്വിച ക്വാരത്സ്ഖേലിയയായിരുന്നു പിഎസ്ജിക്കായി ലക്ഷ്യംനേടിയത്.
സലയെ കളിപ്പിച്ചില്ല
ലിവര്പൂള് സൂപ്പര് താരം മുഹമ്മദ് സലയെ കോച്ച് അര്നെ സ്ലോട്ട് സൈഡ് ബെഞ്ചില് ഇരുത്തിയതും ശ്രദ്ധേയം. ഇക്കാര്യത്തെക്കുറിച്ച് ചോദ്യമുയര്ന്നപ്പോള്, രണ്ടാംപാദത്തിനായി സലയുടെ ഊര്ജം കാത്തുവച്ചതാണെന്നായിരുന്നു സ്ലോട്ടിന്റെ മറുപടി.
Sports
മാഞ്ചസ്റ്റര്: ഇംഗ്ലീഷ് എഫ്എ കപ്പ് ഫുട്ബോള് ക്വാര്ട്ടര് ഫൈനലില് 4-0നു ലിവര്പൂള് എഫ്സിയെ തകര്ത്ത് മാഞ്ചസ്റ്റര് സിറ്റി എഫ്സി സെമിയില്.
ഹോം ഗ്രൗണ്ടായ എത്തിഹാദ് സ്റ്റേഡിയത്തില് അരങ്ങേറിയ മത്സരത്തില് സൂപ്പര് താരം എര്ലിംഗ് ഹാലണ്ടിന്റെ ഹാട്രിക്കിലൂടെ 60 മിനിറ്റിനുള്ളില്ത്തന്നെ മാഞ്ചസ്റ്റര് സിറ്റി എഫ്സി 4-0ന്റെ ലീഡ് നേടി.
39 (പെനാല്റ്റി), 45+2, 57 മിനിറ്റുകളിലായിരുന്നു ഹാലണ്ടിന്റെ ഗോളുകള്. അന്റോയിന് സെമെന്യൊ (50) ഒരു ഗോള് സ്വന്തമാക്കി.
നോർവീജിയൻ താരമായ എർലിംഗ് ഹാലണ്ട് ഈ സീസണില് രാജ്യത്തിനും ക്ലബ്ബിനുമായി 52 മത്സരങ്ങളില്നിന്ന് 49 ഗോള് സ്കോര് ചെയ്തു.
Sports
ലണ്ടന്: എഫ്എ കപ്പ് ഫുട്ബോള് ക്വാര്ട്ടര് ഫൈനലില് നാളെ തീപ്പൊരി പോരാട്ടം.
ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര് സിറ്റി എഫ്സി ലിവര്പൂള് എഫ്സിയെ നേരിടും. ഇന്ത്യന് സമയം നാളെ വൈകുന്നേരം 5.15നാണ് കിക്കോഫ്.
ചെല്സി, ആഴ്സണല് ടീമുകളും ക്വാര്ട്ടര് പോരാട്ടത്തിനായി നാളെ കളത്തിലെത്തും.
NRI
ലിവർപൂൾ: മലയാളികളുടെ ഹൃദയങ്ങളിൽ പതിറ്റാണ്ടുകളായി ചിരപ്രതിഷ്ഠ നേടിയ തകഴി ശിവശങ്കരപ്പിള്ളയുടെ പ്രശസ്ത നോവലും പിന്നീട് സിനിമയായും മലയാളി മനസുകളിൽ അമർന്നുനിൽക്കുന്ന കൃതിയുമായ "ചെമ്മീൻ' ഇനി നാടകവേദിയിലേക്ക്.
പ്രശസ്ത കൃതിയുടെ നാടകാവിഷ്കാരം ശനിയാഴ്ച ലിവർപൂളിൽ അരങ്ങേറും. കലാഭവൻ ലണ്ടനും ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷനും (LIMCA) സംയുക്തമായി സംഘടിപ്പിക്കുന്ന "മലയാളി ഗോട്ട് ടാലന്റ്' എന്ന പരിപാടിയുടെ ഭാഗമായാണ് ഈ നൃത്തസംഗീത നാടക അവതരണം നടക്കുന്നത്.
മലയാളികളുടെ മനസിൽ ഇന്നും മായാത്ത സാന്നിധ്യമായി നിലകൊള്ളുന്ന കറുത്തമ്മ, പരീക്കുട്ടി, പളനി, ചെമ്പൻ കുഞ്ഞ്, ചക്കി, പഞ്ചമി എന്നീ കഥാപാത്രങ്ങളെ പുതുമയാർന്ന അവതരണത്തിലൂടെ വേദിയിൽ അവതരിപ്പിക്കും.
അഭിനയരംഗത്ത്: ബാഡ്വിൻ സൈമൺ, ജെയ്സൺ ജോർജ്, ജയിൻ കെ. ജോൺ, കീർത്തി സോമരാജൻ, മുരളീധരൻ, വത്സലൻ, ജതിൻ തോമസ്, സുനിത്, ഹരീഷ്, ജിതരാജ്, ജീമോൾ, യാമിൻ, ശ്രേയ മേനോൻ എന്നിവർ വേഷമിടുന്നു.
നൃത്തരംഗത്ത്: സൗമ്യ ഷൈജു, അമ്മു സാമുവേൽ, ധന്യ കെവിൻ, ജെയ്സി ജെയ്മോൻ, അൻക്വിറ്റ നവീൻ എന്നിവർ. രചന: തകഴി ശിവശങ്കരപ്പിള്ള. സംവിധാനം: ജെയ്സൺ ജോർജ് സാങ്കേതിക സഹായം: വത്സലൻ, സുഭാഷ് പിള്ള.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മുതൽ ആരംഭിക്കും. വേദി: Cardinal Heenan Catholic High School, Liverpool.
കൂടുതൽ വിവരങ്ങൾക്ക്: 07967018955, 0794468700, 07841613973.
Sports
ഇസ്താംബുൾ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ലിവർപൂളിനെതിരെ ഗലത്സരയ്ക്ക് ജയം. ചൊവ്വാഴ്ച നടന്ന ആദ്യ പാദ പ്രീക്വാർട്ടർ ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ഗലത്സരയ് വിജയിച്ചത്.
മരിയോ ലെമിനയാണ് ഗലത്സരയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്. മത്സരത്തിന്റെ ഏഴാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്.
ഈ മാസം 18നാണ് രണ്ടാം പാദ പ്രീക്വാർട്ടർ. ലിവർപൂളിന്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിലാണ് മത്സരം നടക്കുക.
NRI
ലിവർപൂൾ: യുകെയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) 2026 - 2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ലിവർപൂളിലെ സെന്റ് മാർഗരറ്റ് മേരി ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന പൊതുയോഗത്തിൽ ഐകകണ്ഠ്യേനയാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്.
സംഘടനയുടെ പ്രസിഡന്റായി ബിജു ജോർജിനെയും സെക്രട്ടറിയായി ബ്ലെസൻ രാജനെയും ട്രഷറർ സ്ഥാനത്തേക്ക് ജോസ് മാത്യുവിനെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ബിനു വർക്കിയും ജോയിന്റ് സെക്രട്ടറിയായി ആതിര ശ്രീജിത്തും പിആർഒയായി മനോജ് ജോസഫും പ്രവർത്തിക്കും.
ലിവർപൂളിലെ മലയാളികളുടെ സാംസ്കാരിക തനിമ നിലനിർത്തുന്നതിനായി വിപുലമായ ആർട്സ്, സ്പോർട്സ് കമ്മിറ്റികൾക്കും രൂപം നൽകി. ക്രിസ് ജോർജ് ടോംസ് പ്രധാന ചുമതല വഹിക്കുന്ന ആർട്സ് ക്ലബ് കമ്മിറ്റിയിൽ രജിത്ത് രാജൻ, ജിൻസി മോൾ ചാക്കോ, കല രാജീവ്, സന്തോഷ് ബെന്നി എന്നിവരടങ്ങുന്ന ടീം കലാപരിപാടികൾക്ക് നേതൃത്വം നൽകും.
ജോബി ദേവസ്യ പ്രധാന ചുമതല വഹിക്കുന്ന സ്പോർട്സ് കമ്മിറ്റിയിൽ ബിന്ദു ഹരി, ജൂലി ഫിലിപ്പ്, വിഷ്ണു പി. വിജയകുമാർ എന്നിവർ സ്പോർട്സ് ആക്ടിവിറ്റീസിന് നേതൃത്വം നൽകും. മാത്യു അലക്സാണ്ടർ നേതൃത്വം നൽകുന്ന ഫൈനാൻസ് ടീമിൽ ഇ.ജെ. കുര്യാക്കോസ്, ജോയ്മോൻ തോമസ് എന്നിവർ പ്രവർത്തിക്കും.
നികുൽ ദിനേഷ്, ജിജോ വർഗീസ് എന്നിവരടങ്ങുന്ന പിആർഒ സബ് കമ്മിറ്റി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ലിമയുടെ പൊതുപ്രവർത്തനങ്ങളും പൊതുജന സമ്പർക്ക പരിപാടികളും ഏകോപിപ്പിക്കുന്നതിനായി ഹരി കുമാർ ഗോപാലൻ നേതൃത്വം നൽകുന്ന ടീമിൽ സെബാസ്റ്റ്യൻ ജോസഫ്, സോജൻ തോമസ്, അനിൽ ഹരി, റ്റിജു ഫിലിപ്പ് എന്നിവരും പ്രവർത്തിക്കും.
സംഘടനയുടെ സുതാര്യമായ പ്രവർത്തനങ്ങൾ ഉറപ്പുവരുത്താൻ ഇന്റേണൽ ഓഡിറ്ററായി ജിജോ കുരുവിളയെയും തിരഞ്ഞെടുത്തു. കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും പൊതുയോഗം അംഗീകരിച്ചു.
മെമ്പേഴ്സിന്റെ സർവോന്മുഖമായ വികസനത്തിനുതകുന്ന പരിപാടികൾ ഈ വർഷം ഉൾപെടുത്താൻ യോഗം തീരുമാനിച്ചു. വരും വർഷങ്ങളിൽ ചാരിറ്റി പ്രവർത്തനങ്ങളും കലാ-കായിക മേളകളും മെംബേർസ് ഫോക്കസ്ഡ് ആയിട്ടുള്ള പരിപാടികളും സംഘടിപ്പിക്കാൻ കമ്മിറ്റി തീരുമാനിച്ചു.
ലിവർപൂളിലെ ഇന്ത്യൻ സമൂഹത്തിന്റെ ഉന്നമനവും സാംസ്കാരിക കൂട്ടായ്മയും ലക്ഷ്യമിട്ടാണ് ലിമ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു. പുതിയ ഭാരവാഹികൾക്ക് ലിവർപൂളിലെ നിരവധി സാമൂഹ്യ-സാംസ്കാരിക പ്രവർത്തകരും സംഘടനകളുടെ പ്രതിനിധികളും അഭിനന്ദനങ്ങൾ അർപ്പിച്ചു.
മനോജ് ജോസഫ്
Sports
ലണ്ടന്: ഇംഗ്ലീഷ് പ്രീമിയര് ലീഗ് ഫുട്ബോളില് മാഞ്ചസ്റ്റര് സിറ്റി എഫ്സി, ലിവര്പൂള് എഫ്സി ടീമുകള്ക്കു ജയം.
സിറ്റി ഹോം മത്സരത്തില് 3-0ന് ഫുള്ഹാമിനെ തകര്ത്തപ്പോള് ലിവര്പൂള് എവേ പോരാട്ടത്തില് 1-0ന് സണ്ടര്ലന്ഡിനെ മറികടന്നു.
അന്റോയിന് സെനെന്യൊ (24), നിക്കൊ ഒറില്ലി (30), എര്ലിംഗ് ഹാലണ്ട് (39) എന്നിവരായിരുന്നു മാഞ്ചസ്റ്റര് സിറ്റിക്കായി വലകുലുക്കിയത്. 61-ാം മിനിറ്റില് വിര്ജില് വാന് ഡിക്ക് നേടിയ ഗോളിന് ലിവര്പൂള് സണ്ടര്ലന്ഡിനെ തോല്പ്പിച്ചു.
ആസ്റ്റണ് വില്ല 1-0ന് ബ്രൈറ്റണിനെ തോല്പ്പിച്ചു. 26 മത്സരങ്ങളില്നിന്ന് 53 പോയിന്റുമായി മാഞ്ചസ്റ്റര് സിറ്റി ലീഗ് ടേബിളില് രണ്ടാം സ്ഥാനത്ത് തുടരുന്നു. ആഴ്സണലാണ് (56) ഒന്നാമത്. ലിവര്പൂള് 42 പോയിന്റുമായി ആറാം സ്ഥാനത്തുണ്ട്.
NRI
ലിവർപൂൾ: ലിവർപൂൾ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള യൂണിവേഴ്സിറ്റി ഓഡിറ്റോറിയം ജനുവരി 31-ന് സാക്ഷ്യം വഹിച്ചത് യുകെയിലെ മലയാളി കുടിയേറ്റ ചരിത്രത്തിലെ സുവർണ അധ്യായത്തിനായിരുന്നു.
യുകെയിലെ പ്രമുഖ മലയാളി സംഘടനകളിൽ ഒന്നായ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) തങ്ങളുടെ ഇരുപത്തിയഞ്ചാം വാർഷികം അതിഗംഭീരമായി ആഘോഷിച്ചു. ലിമയുടെ രജതജുബിലി സംഗമത്തിൽ പ്രമുഖ വ്യക്തിത്വങ്ങളും എണ്ണൂറിലധികം പ്രവാസികളും പങ്കെടുത്തു. സംഘടനയുടെ കാൽനൂറ്റാണ്ടിന്റെ ചരിത്രത്തെ അടയാളപ്പെടുത്തുന്ന വിപുലമായ പരിപാടികളാണ് വേദിയിൽ അരങ്ങേറിയത്.
വൈകുന്നേരം നടന്ന പൊതുസമ്മേളനം മെഴ്സിസൈഡ് പൊലീസിലെ ചീഫ് കോൺസ്റ്റബിളിന്റെ പ്രധിനിധിയായെത്തിയ മുഖ്യാതിഥി ഇയാൻ സ്പീഡ് (Community Engagement Officer, Merseyside) ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
Sports
ലിവർപൂൾ: എഫ്എ കപ്പ് ഫുട്ബോളിൽ ലിവർപൂൾ എഫ്സി നാലാം റൗണ്ടിൽ. ഹോം ഗ്രൗണ്ടായ ആൻഫീൽഡ് സ്റ്റേഡിയത്തിൽ അരങ്ങേറിയ മൂന്നാം റൗണ്ട് പോരാട്ടത്തിൽ ലിവർപൂൾ 4-1ന് ബാണ്സ്ലിയെ കീഴടക്കി.
ഡൊമിനിക് സൊബൊസ്ലായ് (9), ജെറെമി ഫ്രിംപോങ് (36), ഫ്ളോറിയൻ വിറ്റ്സ് (84), ഹ്യൂഗൊ എകിറ്റികെ (90+4) എന്നിവരായിരുന്നു ലിവർപൂൾ എഫ്സിക്കുവേണ്ടി ഗോൾ സ്വന്തമാക്കിയത്.
ആഡം ഫിലിപ്പിലൂടെ (40) ബാണ്സ്ലി ആശ്വാസ ഗോൾ കണ്ടെത്തി.
Sports
ലണ്ടന്: ഇംഗ്ലീഷ് പ്രീമിയര് ലീഗ് ഫുട്ബോളില് ആഴ്സണല്, മാഞ്ചസ്റ്റര് സിറ്റി, ലിവര്പൂള് ടീമുകള്ക്കു ജയം. എവേ പോരാട്ടത്തില് ആഴ്സണല് 1-0ന് എവര്ട്ടണെ കീഴടക്കി. വിക്ടര് ഗ്യോകെറെസിന്റെ വകയായിരുന്നു ഗണ്ണേഴ്സിന്റെ ജയം കുറിച്ച ഗോള്.
മത്സരം അവസാനിച്ചപ്പോള് ഒമ്പതുപേരായി ചുരുങ്ങിയ ടോട്ടന്ഹാമിനെ എവേ പോരാട്ടത്തില് ലിവര്പൂള് 2-1നു കീഴടക്കി. അലക്സാണ്ടര് ഇസാക്ക്, ഹ്യൂഹോ എകിടികെ എന്നിവരായിരുന്നു ലിവറിനായി ഗോള് നേടിയത്.
മാഞ്ചസ്റ്റര് സിറ്റി ഹോം മത്സരത്തില് 3-0ന് വെസ്റ്റ് ഹാമിനെ തകര്ത്തു.
ലീഗില് 17 മത്സരങ്ങള് പൂര്ത്തിയായപ്പോള് ആഴ്സണല് (39), മാഞ്ചസ്റ്റര് സിറ്റി (37) ടീമുകളാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്.
Sports
പാരീസ്/ലിവര്പൂള്: ഇംഗ്ലീഷ് പ്രീമിയര് ലീഗ്, ലീഗ് കപ്പുകളിലായി അവസാനം കളിച്ച ആറ് മത്സരങ്ങളില് അഞ്ചിലും പരാജയപ്പെട്ട ലിവര്പൂള് എഫ്സി, യുവേഫ ചാമ്പ്യന്സ് ലീഗ് നാലാം റൗണ്ടില് സ്പാനിഷ് കരുത്തരായ റയല് മാഡ്രിഡിനെ കീഴ്മേല്മറിച്ചു. ഇംഗ്ലണ്ടിലെ മോശംഫോമില് ലിവര്പൂള് വിമര്ശനം കേള്ക്കുന്നതിനിടെയാണ് റയല് മാഡ്രിഡ് ചാമ്പ്യന്സ് ലീഗ് പോരാട്ടത്തിനായി ആന്ഫീല്ഡില് എത്തിയത്.
61-ാം മിനിറ്റില് അലെസ്കിസ് മക് അലിസ്റ്റര് നേടിയ ഹെഡര് ഗോളില് 1-0നായിരുന്നു ലിവര്പൂളിന്റെ ജയം. ലിവര്പൂളില്നിന്ന് ഈ സീസണിന്റെ തുടക്കത്തില് റയലിലെത്തിയ ട്രെന്റ് അലക്സാണ്ടര് അര്നോള്ഡിന്റെ, ആന്ഫീല്ഡിലേക്കുള്ള മടക്കം അതോടെ നിരാശയുടേതായി. ചാമ്പ്യന്സ് ലീഗ് സീസണില് ലിവര്പൂളിന്റെ തുടര്ച്ചയായ രണ്ടാം ജയമാണ്. അതേസമയം, തുടര്ച്ചയായ മൂന്നു ജയത്തിനുശേഷം റയല് മാഡ്രിഡിന്റെ ആദ്യ തോല്വിയും.
പിഎസ്ജി 1-2 ബയേണ്
നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെര്മെയ്നെ അവരുടെ തട്ടകത്തില്വച്ചുതന്നെ ജര്മന് കരുത്തരായ ബയേണ് മ്യൂണിക് കീഴടക്കി. രണ്ടാംപകുതി മുഴുവന് 10 പേരുമായാണ് ബയേണ് പിടിച്ചുനിന്നതെന്നതും ശ്രദ്ധേയം. ലൂയിസ് ഡിയസിന്റെ ഇരട്ട ഗോള് (4’, 32’) ആദ്യ 35 മിനിറ്റിനുള്ളില് ബയേണിനു 2-0ന്റെ ലീഡ് സമ്മാനിച്ചു. എന്നാല്, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില് (45+7’) ലൂയിസ് ഡിയസ് ചുവപ്പുകാര്ഡ് കണ്ടു പുറത്ത്. അതോടെ ബയേണിന്റെ അംഗബലം 10 ആയി. ജാവൊ നെവെസ് 74-ാം മിനിറ്റില് പിഎസ്ജിക്കായി ഒരു ഗോള് മടക്കി. എങ്കിലും ബയേണിന്റെ ചെറുത്തുനില്പ്പ് ഭേദിച്ച് സമനിലയിലെത്താന് പിഎസ്ജിക്കു സാധിച്ചില്ല. ബയേണിന്റെ തുടര്ച്ചയായ നാലം ജയമാണ്.
ഗണ്ണേഴ്സ്, അത്ലറ്റിക്കോ
എവേ പോരാട്ടത്തില് ഇംഗ്ലീഷ് ക്ലബ് ആഴ്സണല് 3-0ന് സാവിയ പ്ലാഗിനെ തോല്പ്പിച്ചു. മികേല് മെറിനൊയുടെ (46’, 68’) ഇരട്ട ഗോളും ബുകായൊ സാക്കയുടെ (32’) പെനാല്റ്റി ഗോളുമാണ് ഗണ്ണേഴ്സിന് തുടര്ച്ചയായ നാലാം ജയമൊരുക്കിയത്.
ഹോം ഗ്രൗണ്ടില് സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡ് 3-1ന് യൂണിയന് സെന്റ് ഗില്ലോസിനെ തോല്പ്പിച്ചു. ജൂലിയന് ആല്വരസ് (39’), കോനര് ഗല്ലഗര് (72’), മാര്ക്കോസ് ലോറെന്റ് (90+6’) എന്നിവരാണ് അത്ലറ്റിക്കോയ്ക്കു വേണ്ടി ലക്ഷ്യംകണ്ടത്.
മറ്റു മത്സരങ്ങളില് എഎസ് മൊണാക്കോ 1-0ന് ഗ്ലിംറ്റിനെയും ടോട്ടന്ഹാം 4-0ന് കോപ്പെന്ഹെഗനെയും തോല്പ്പിച്ചു. യുവന്റസും സ്പോര്ട്ടിംഗും 1-1ന് സമനിലയില് പിരിഞ്ഞു.
നാല് റൗണ്ട് പൂര്ത്തിയായപ്പോള് 12 പോയിന്റുമായി ബയേണ് മ്യൂണിക്കും ആഴ്സണലുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്.
Sports
മാഡ്രിഡ്/മ്യൂണിക്: യുവേഫ ചാമ്പ്യന്സ് ലീഗ് ഫുട്ബോള് 2025-26 സീസണ് ലീഗ് റൗണ്ടില് വമ്പന് ടീമുകളായ റയല് മാഡ്രിഡ്, ലിവര്പൂള്, ബയേണ് മ്യൂണിക്, ചെല്സി ജയം സ്വന്തമാക്കി. ലിവര്പൂള് എവേ പോരാട്ടത്തില് ഐന്ട്രാക്റ്റ് ഫ്രാങ്ക്ഫറര്ട്ടിനെ 5-1നു തകര്ത്തു.
ചെല്സി 5-1ന് അയാക്സ് ആംസ്റ്റര്ഡാമിനെ തകര്ത്തപ്പോള് ജര്മന് ക്ലബ് ബയേണ് മ്യൂണിക് 4-0ന് ക്ലബ് ബ്രൂഷിനെ കീഴടക്കി. റയല് മാഡ്രിഡ് ജൂഡ് ബെല്ലിങ്ഗം നേടിയ ഗോളിന്റെ ബലത്തില് 1-0ന് ഇറ്റാലിയന് സംഘമായ യുവന്റസിനെ തോൽപ്പിച്ചു.